Map Graph

സാൻ ഡിമാസ്

സാൻ ഡിമാസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ സാൻ ഗബ്രിയേൽ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകളനുസരിച്ച് ഈ നഗരത്തിൽ 33,371 പേർ അധിവസിക്കുന്നു. ഇന്നത്തെ സാൻ ഡിമാസ് നഗരത്തിൻറ വടക്കുഭാഗത്തിനു മുകളിലുള്ള സാൻ ഗബ്രിയേൽ പർവതനിരകളിലെ സാൻ ഡിമാസ് മലയിടുക്കിൻറെ പേരിൽനിന്നാണ് നഗരം അതിൻറെ പേരു സ്വീകരിച്ചത്. സെൻറ് ഡിസ്മാസ് എന്നതിൻറെ സ്പാനിഷ് പദമാണ് നഗരത്തിൻറെ പേര്.

Read article
പ്രമാണം:LA_County_Incorporated_Areas_San_Dimas_highlighted.svg